Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഗതി ശ്രീകുമാറിന് കാറപകടത്തില്‍ ഗുരുതര പരിക്ക്

Jagathy Sreekumar
കോഴിക്കോട്: നടന്‍ ജഗതി ശ്രീകുമാറിന് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഡ്രൈവര്‍ അനില്‍കുമാറിനും സാരമായി പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും നെഞ്ചിനുമാണ് സാരമായി പരിക്കേറ്റത്. ശ്വാസോച്ഛ്വാസം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. അതേസമയം, അദ്ദേഹത്തിന്റെ ജീവനു ഭീഷണിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തലയിലെ പരിക്ക് ഗുരുതരമാണോ എന്നറിയാന്‍ അദ്ദേഹത്തെ സിടി സ്‌കാനിംഗിന് വിധേയനാക്കി. അടിവയറ്റില്‍ രക്തസ്രാവത്തേത്തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പുലര്‍ച്ചെ അഞ്ചരയോടെയാണ് ഓടെയാണ് അപകടമുണ്ടായത്. എം.പദ്മകുമാറിന്റെ തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നും ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തിന്റെ കുടകിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോവുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+