കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശെല്‍വരാജ് മലക്കം മറിഞ്ഞു; ഇനി യുഡിഎഫിലേക്ക്?

  • By Nisha Bose
Google Oneindia Malayalam News

Selvaraj
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ എംഎല്‍എ സ്ഥാനം രാജി വച്ച ശെല്‍വരാജ് യുഡിഎഫിലേയ്ക്ക് ചേക്കേറിയേക്കുമെന്ന് സൂചന. യുഡിഎഫില്‍ ചേരുന്നതിലും ഭേദം ആത്മഹത്യയാണെന്ന തന്റെ മുന്‍നിലപാടില്‍ നിന്ന് ശെല്‍വരാജ് പിന്നോട്ടു പോയി.

സഹപ്രവര്‍ത്തകരുടെ വികാരം താന്‍ കണക്കിലെടുക്കുമെന്നാണ് ശെല്‍വരാജ് അറിയിച്ചത്. പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചാല്‍ താന്‍ യുഡിഎഫിലേയ്ക്ക് പോകുന്ന കാര്യം താന്‍ ആലോചിക്കുമെന്നാണ് ശെല്‍വരാജ് അറിയിച്ചത്.

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ രാജി പ്രഖ്യാപനത്തിന് ശേഷം ശെല്‍വരാജുമായി യുഡിഎഫ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചന. അതിന്റെ ഫലമായി വെള്ളിയാഴ്ച വൈകിട്ടു തന്നെ യുഡിഎഫിലേയ്ക്ക് പോകില്ല എന്ന നിലപാടില്‍ ശെല്‍വരാജ് അയവു വരുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

ശെല്‍വരാജ് രാജി തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇതിന് പിന്നില്‍ യുഡിഎഫ് ആണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പിറവം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ യുഡിഎഫിലേയ്ക്ക് ചേക്കേറാനാണ് ശെല്‍വരാജിന്റെ തീരുമാനമെന്നും യുഡിഎഫ് മന്ത്രി പദവി വാഗ്ദാനം ചെയ്തതിനാലാണ് രാജി ഉണ്ടായതെന്നും അവര്‍ ആരോപിച്ചിരുന്നു.

English summary
Achuthanandan said yesterday that Selvaraj's resignation indicated he was in league with the rival UDF. "He has been purchased by the Congress-led UDF and his resignation was with the blessings of Chief Minister Oommen Chandy. He is airing baseless allegations of factional feuds in our party and he is doing that to stay afloat," said Achuthanandan.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X