പണം കൈമാറിയത് മുഖ്യന്റെ വീട്ടില്‍: വിഎസ്
കാസര്‍കോട്: ആര്‍. ശെല്‍വരാജിന്‍െ രാജിക്കായുളള പണം കൈമാറിയതു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ വച്ചാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. പി.സി. ജോര്‍ജും ഏതാനും കരാറുകാരും ചേര്‍ന്നാണു പണം കൈമാറിയത്.
മകന്‍ അരുണ്‍ കുമാറിനെതിരെയുള്ള ആരോപണം അന്വേഷിച്ച വി.ഡി.സതീശന്‍ കമ്മിറ്റി സത്യത്തെ ഞെരിച്ചു കൊന്നുവെന്നും അദ്ദേഹം ആരോപിച്ചു. കാഞ്ഞങ്ങാട് സ്പീക്കര്‍ ജി.കാര്‍ത്തികയേന്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് വി.എസ്, മകന്‍ അരുണ്‍ കുമാറിനെതിരായ നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.
തന്റെ പൊതുപ്രവര്‍ത്തന ജീവിത്തിനിടയില്‍ ഇത്തരമൊരു സംഭവം ആദ്യമാണ്. പി.സി.വിഷ്ണുനാഥ് എം.എല്‍.എയെ കൊണ്ട് സഭയില്‍ മാപ്പു പറയിക്കാതിരിക്കാണ് ഇത്തരമൊരു റിപ്പോര്‍ട്ട് നിയമസഭാ സമിതി തയ്യാറാക്കിയത്.












Click it and Unblock the Notifications