യുഡിഎഫിന്റെ മനോനില തെറ്റി:പിണറായി വിജയന്‍

നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍. ശെല്‍വരാജ് നിയമസഭയില്‍ നിന്നും പാര്‍ട്ടിസ്ഥാനവും രാജിവെച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു പിണറായി. രാജി വെച്ചതില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ട് എന്നു മുഖ്യമന്ത്രി ചെയ്തത് രാഷ്ട്രീയ നെറികേടാണ് എന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പിബി യോഗത്തിന്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയതാണ് പിണറായി വിജയന്‍.
കള്ളപ്പണം ഒഴുക്കുകയാണ് യുഡിഎഫ്. ഈ നെറിക്കെട്ട ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണ്. വലിയ ഗൂഢാലോചനയാണ് രാജിയ്ക്ക് പിന്നില്‍ നടന്നത്. ഗൂഡാലോചന നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ചീഫ് വിപ്പിനെ ഉപകരണമാക്കി. ഈ ഗൂഢാലോചനയെ കുറിച്ച് അറിഞ്ഞില്ല. പിണറായി പറഞ്ഞു.












Click it and Unblock the Notifications