സ്ത്രീകള്‍ വിരട്ടി; പൊലീസുകാര്‍ വീണു
ലക്‌നൗ: സ്ത്രീകള്‍ ഓടിച്ചതിനെ തുടര്‍ന്ന് പൊലീസുകാര്‍ മട്ടുപ്പാവില്‍ നിന്ന് വീണു. ജബാര ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
ഹോളി ആഘോഷത്തിനിടയില്‍ ഉണ്ടായ അക്രമത്തെ പറ്റി അന്വേഷിക്കാന്‍ എത്തിയതായിരുന്നു പൊലീസ് സംഘം. എന്നാല്‍ സംഭവത്തില്‍ കുറ്റാരോപിതരായവരുടെ കുടുംബാംഗങ്ങള്‍ പൊലീസുകാരെ ഓടിക്കുകയായിരുന്നു.
സബ് ഇന്‍സ്‌പെക്ടര്‍ രംഗീലാലിനും ഒരു കോണ്‍സ്റ്റബിളിനുമാണ് പരിക്കേറ്റത്. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനിടെ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications