കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്യോതിര്‍മയിയെ അംബാസഡറാക്കിയതിന് പിന്നില്‍

  • By Nisha Bose
Google Oneindia Malayalam News

Jyothirmayi
കോഴിക്കോട്: തന്റേടം ജെന്‍ഡര്‍ ഫെസ്റ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി ചലച്ചിത്ര നടി ജ്യോതിര്‍മയിയെ തെരഞ്ഞെടുത്തത് അവരൊരു സ്ത്രീയായതിനാലാണെന്ന് സാമൂഹ്യക്ഷേമ മന്ത്രി എംകെ മുനീര്‍. സ്ത്രീത്വമുള്ള ആര്‍ക്കും ജെന്‍ഡര്‍ ഫെസ്റ്റിന്റെ ബ്രാന്‍ഡ് അംബാസഡറാകാം.

ഒരു ചലച്ചിത്ര നടിയെന്ന രീതിയിലല്ല ജ്യോതിര്‍മയിയെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തതെന്നും മുനീര്‍ പറഞ്ഞു. ഫെസ്റ്റിന്റെ ഭാഗമായി നടന്ന ചരിത്രത്തിലെ സ്ത്രീ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളില്‍ വനിതാവികസനത്തിനായി നല്‍കുന്ന ഫണ്ടുകളുടെ ഏകോപനമാണ് ജെന്‍ഡര്‍ ഫെസ്റ്റ് വഴി നടക്കുന്നത്.

സ്ത്രീ-പുരുഷ ധ്രുവീകരണമല്ല ജന്‍ഡര്‍ ഫെസ്റ്റിലൂടെ ഉദ്ദേശിക്കുന്നത്. പുരുഷന്‍മാരുടെ പൂര്‍ണ സഹകരണമുണ്ടായാലേ സ്ത്രീ ശാക്തീകരണ പദ്ധതികള്‍ വിജയിക്കുകയുള്ളൂവെന്നും മുനീര്‍ പറഞ്ഞു.

English summary
International Women's Day celebrations were organised here on Thursday as part of the Thantedam Gender Fest – 2012. Literacy worker Rabia hoisted the flag at Swapnanagari in the morning marking the beginning of the celebrations, and City Mayor A.K. Premajam formally inaugurated the celebrations later.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X