ശെല്‍വരാജിന്റെ രാജിക്ക് പിന്നില്‍ പിസി ജോര്‍ജ്

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ രക്ഷിക്കാനായി ചില കോണ്‍ട്രാക്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ ശെല്‍വരാജിന്റെ പോക്കറ്റില്‍ പണംവെച്ചു കൊടുത്തതിന്റെ ഫലമാണ് രാജി. ശെല്‍വരാജിന്റെ രാജി പിറവം ഉപതെരഞ്ഞെടുപ്പിന്റെ ഫലത്തെ ഒരു തരത്തിലും സ്വാധീനിയ്ക്കില്ലെന്നും ഇത് ഒരുതരത്തിലും ബാധിക്കില്ല. പിറവത്ത് എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുക തന്നെ ചെയ്യും.
മുന്‍പ് വിജിലന്‍സ് ജഡ്ജിക്കുനേരെ ഭീഷണി മുഴക്കി അദ്ദേഹത്തെ രാജിവയ്ക്കാന്‍ പ്രേരിപ്പിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് തന്നെയാണ് സെല്‍വരാജിന്റെ രാജിക്ക് പിന്നിലും പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാണ്.
എന്നാല്‍ പ്രായം മൂലം വിഎസ്സിന്റെ ബുദ്ധി മരവിച്ചിരിക്കുകയാണെന്നായിരുന്നു ഇതിനോട് പിസി ജോര്‍ജിന്റെ പ്രതികരണം. സെല്‍വരാജിനെപ്പോലെ ഒരുനാള്‍ വിഎസ്സിനും പാര്‍ട്ടി വിടേണ്ടിവരും. അന്നും പിസി ജോര്‍ജ്ജ് പണം നല്‍കിയിട്ടാണ് സിപിഎം വിട്ടതെന്ന് പറയരുതെന്ന് ചീഫ് വിപ്പ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications