രാജിയ്ക്ക് മുമ്പേ നെയ്യാറ്റിന്‍കരയ്ക്ക് 19 കോടി

പാഞ്ചിക്കാട്ട് കടവ് പാലത്തിന് 16 കോടിയും നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിന് മൂന്ന് കോടിയുമാണ് സര്‍ക്കാര്‍ ധൃതിയില്‍ അനുവദിച്ചത്.
മരാമത്ത് ജോലികള്‍ക്കാണ് പണം അനുവദിച്ചത്. ഫെബ്രുവരി 27നായിരുന്നു മണ്ഡലത്തിലെ മരാമത്ത് പണികള്‍ക്കായി ശെല്‍വരാജ് അപേക്ഷ സമര്‍പ്പിച്ചത്. മാര്‍ച്ച് രണ്ടിന് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അനുമതിയും നല്‍കി.
ഇതിന്റെ രേഖകള്‍ പുറത്തുവന്നതോടെ പിറവം മുന്നില്‍ക്കണ്ട് ശെല്‍വരാജിനെ യുഡിഎഫ് വിലയ്‌ക്കെടുക്കുകയായിരുന്നുവെന്ന സിപിഎമ്മിന്റെ ആരോപണം ശക്തിപ്പെട്ടിരിയ്ക്കുകയാണ്.
അതേസമയം പദ്ധതികള്‍ക്കായി ഭരണാനുമതി നല്‍കിയതില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം. നിയമസഭയില്‍ സെല്‍വരാജ് സബ്മിഷന്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് പൊതുമരാമത്ത് മന്ത്രി മറുപടി നല്‍കി. നടപടി സ്വീകരിക്കാത്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications