എഎ അസീസ് ആര്‍എസ്പി സെക്രട്ടറി
ആലപ്പുഴ: ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി ഇരവിപുരം എംഎല്‍എ എഎ അസീസിനെ തിരഞ്ഞെടുത്തു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന വിപി രാമകൃഷ്ണപിള്ള ശനിയാഴ്ച പിന്‍മാറിയതോടെ ഐക്യകണ്‌ഠേനയായിരുന്നു അസീസിന്റെ തിരഞ്ഞെടുപ്പ്.
46 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ മൂന്നു പേര്‍ പുതിയ അംഗങ്ങളാണ്. അഞ്ചു പേരെ പിന്നീട് നാമനിര്‍ദ്ദേശം ചെയ്യുമെന്ന് എ എ അസീസ് അറിയിച്ചു.
12 അംഗങ്ങളെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന വിപിആറിന്റെ ആവശ്യവും സംസ്ഥാനസമിതി അംഗീകരിച്ചില്ല. ചന്ദ്രചൂഢന്‍ പക്ഷത്തിനാണ് സംസ്ഥാന സമിതിയില്‍ മുന്‍തൂക്കം.


Click it and Unblock the Notifications