അനൂപ് ചട്ടലംഘനം നടത്തി:ഇപി ജയരാജന്‍

ക്രിമിനല്‍ കേസില്‍ പ്രതിയാണ് അനൂപ് ജേക്കബ് എന്ന കാര്യം സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ലാത്തതിനാല്‍ അതു ചട്ടലംഘനമാകും എന്നാണ് എല്‍ഡിഎഫിന്റെ വാദം.
2007ല്‍ കണയന്നൂര്‍ താലൂക്ക് ഓഫീസ് ഉപരോധിച്ച കേസില്‍ അനൂപിനെതിരെ കേസു നിലനില്‍ക്കുന്നുണ്ടെന്നും അക്കാര്യം അറിയാവുന്നതിനാലാണ് അമ്മ ഡെയ്‌സി ജേക്കബിനെ അനൂപിന്റെ ഡമ്മിയാക്കിയതെന്നു വേണം സംശയിക്കാന്‍ എന്നും ഇടതു നേതാക്കള്‍ ആരോപിച്ചു.
എന്നാല്‍ ഇത് വ്യാജപ്രചാരണമാണ് എന്നാണ് കേരള കോണ്‍ഗ്രസ് അറിയിച്ചത്. അനൂപ് ജേക്കബ് ചട്ടലംഘനം നടത്തിയെന്ന വാദം യുഡിഎഫ് നേതൃത്വവും തള്ളി.
എറണകുളം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ അനൂപിനെതിരെ കേസുണ്ടെങ്കിലും ഇതുവരെ കോടതിയില്‍ നിന്നും സമന്‍സോ മറ്റ് അറിയിപ്പുകളോ ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇക്കാര്യം സത്യവാങ്മൂലത്തില്‍ അറിയിക്കേണ്ടതില്ല, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു.












Click it and Unblock the Notifications