ജഗതി ശ്രീകുമാര്‍ അപകടനില തരണം ചെയ്തു

ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമായിട്ടുണ്ട്. വൃക്കകളുടേയും ശ്വാസകോശത്തിന്റേയും പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായും ബുള്ളറ്റിനില്‍ പറയുന്നു.
ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്താലാണ് ജഗതി ശ്വസിക്കുന്നത്. നാളെയും ഇതുതന്നെ തുടരേണ്ടി വരും. അപകടനില തരണം ചെയ്തിരിക്കുന്നതിനാല്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ അടുത്ത ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍ സാധിക്കും എന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.
ശനിയാഴ്ച പുതലര്‍ച്ചെയാണ് അപകടം നടന്നത്.ചാലക്കുടിയില്‍ നിന്നും എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'തിരുവമ്പാടി തമ്പാന്‍' സിനിയുടെ ലൊക്കേഷനില്‍ നിന്നും മെര്‍ക്കാറയിലെ ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ 'ഇടവപ്പാതി'യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ജഗതി ശ്രീകുറിന് അപകടം സംഭവിച്ചത്.












Click it and Unblock the Notifications