കൊച്ചി: സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയ സിന്ധുജോയിക്ക് പലതവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കപ്പെട്ട അഭിസാരികയുടെ അവസ്ഥയാണുള്ളതെന്ന് വിഎസ് അച്യുതാനന്ദന്‍. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിന്ധു ജോയിയെ യുഡിഎഫ് വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തി. ഇപ്പോള്‍ അവരുടെ സ്ഥാനം എവിടെയാണ്? ഇതേ ഗതി തന്നെയാണ് എംഎല്‍എ സ്ഥാനം രാജിവച്ച ശെല്‍വരാജിനും ഉണ്ടാകാന്‍ പോകുന്നത്.
എസ്എഫ്‌ഐ ദേശീയ വൈസ് പ്രസിഡന്റും സിപിഎം അംഗവുമായിരുന്ന സിന്ധു ജോയിയെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ സിപിഎം പുറത്താക്കുകയായിരുന്നു.
പാര്‍ട്ടി തുടര്‍ച്ചയായി അവഗണിക്കുന്നുവെന്ന് ആരോപിച്ച് സിന്ധു ജോയി തിരുവനന്തപുരം ജില്ലാകമ്മിറ്റിക്ക് രാജിക്കത്തു നല്‍കിയിയതിനു പിറകെയായിരുന്നു നടപടി.