ഇസ്രായേല്‍ ആക്രമണത്തില്‍ 16മരണം
ഗാസ: ആളില്ലാവിമാനങ്ങളുപയോഗിച്ച് ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസ് നഗരത്തിലാണ് ഇസ്രായേല്‍ സേന മിസൈല്‍ ആക്രമണം നടത്തിയത്.
അറബ് രാജ്യങ്ങളുടെയും അന്താരാഷ്ട്രസമൂഹത്തിന്റെയും മൗനമാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തുന്നതിന് ഇസ്രായേലിന് പ്രചോദനം നല്‍കുന്നത്-ഗാസ സ്വദേശി പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ നടത്തിയ ഈ ആക്രമണത്തിനെതിരേ പ്രതികരിക്കാന്‍ ഐക്യരാഷ്ട്രസഭ ഇതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ട് ഈ ആക്രമണത്തിനുള്ള പ്രത്യാഘാതമുണ്ടാകും. ഇസ്രായേല്‍ അന്താരാഷ്ട്രനിയമം തുടര്‍ച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ആളുകളെ സംരക്ഷിക്കാന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങളെല്ലാം സ്വീകരിക്കും.












Click it and Unblock the Notifications