ഇന്ത്യയും ഇറാനും പുതിയ കരാറൊപ്പിട്ടു

അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 70 അംഗ സംഘത്തെ ഇന്ത്യ ഇറാനിലേക്കയച്ചിരുന്നു.
ഇറാന് ആവശ്യമുള്ള പലകാര്യങ്ങളും ഇന്ത്യയിലുണ്ട്. ഭക്ഷ്യവസ്തുക്കള്‍, ലോഹങ്ങള്‍, കാറുകള്‍ എന്നിവ ഇറക്കുമതി ചെയ്യാനാവും. അതുപോലെ ഇന്ത്യക്ക് എണ്ണയെ കൂടാതെ പ്ലാസ്റ്റിക് വസ്തുക്കള്‍, രാസവസ്തുക്കള്‍ എന്നിവയും ഇറാനില്‍ നിന്നു വാങ്ങാന്‍ സാധിക്കുമെന്ന് ഇറാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ജനറല്‍ മുഹമ്മദ് മെഹ്ദി റസാഖ് അറിയിച്ചു.
സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവുമധികം എണ്ണ വാങ്ങുന്നത് ഇറാനില്‍ നിന്നാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചെലവ് കുറഞ്ഞ് എണ്ണ ലഭിക്കാന്‍ ഇറാനല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. കൂടാതെ അഫ്ഗാനിസ്താനുമായി കരമാര്‍ഗ്ഗം ബന്ധപ്പെടാന്‍ ഇറാന്റെ സഹകരണം അത്യാവശ്യമാണ്. ഇന്ത്യക്ക് താല്‍പ്പര്യമുള്ള നിരവധി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അഫ്ഗാനിസ്താനില്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications