ശ്രീ ശ്രീ രവിശങ്കര്‍ പാകിസ്താനിലേക്ക്
ബാംഗ്ലൂര്‍: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ പാകിസ്താനിലേക്ക്. ഇതു രണ്ടാം തവണയാണ് രവിശങ്കര്‍ മുസ്ലീം രാഷ്ട്രമായ പാകിസ്താന്‍ സന്ദര്‍ശിക്കുന്നത്. 2004ല്‍ രവിശങ്കര്‍ ഇസ്ലാമാബാദ് സന്ദര്‍ശിച്ചിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിനുവേണ്ടി ജനങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂടുതല്‍ അടുക്കേണ്ടതുണ്ട്-ശ്രീ ശ്രീ വ്യക്തമാക്കി.
ആത്മീയ നേതാക്കളും വിദ്യാര്‍ഥി പ്രതിനിധികളും ബിസിനസ്സുകാരും രാഷ്ട്രീയനേതാക്കളുമായും ഗുരു ചര്‍ച്ച നടത്തും. 2004ല്‍ ശീ ശ്രീ തന്റെ ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താനില്‍ തുടക്കം കുറിച്ചിരുന്നു.
ഇന്ത്യയില്‍ നിന്ന് പാകിസ്താന്‍ സന്ദര്‍ശിച്ച ആദ്യ ഹൈന്ദവ ആത്മീവ നേതാവാണ് ശ്രീ ശ്രീ രവിശങ്കര്‍.












Click it and Unblock the Notifications