കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയ: പ്രക്ഷോഭം തുടരുന്നു, അന്നന്‍ ശ്രമം തുടങ്ങി

  • By Shabnam Aarif
Google Oneindia Malayalam News

Kofi Annan
ദമാസ്‌കസ്: സമാധാന ശ്രമങ്ങള്‍ക്കായി അറബ് ലീഗ-ഐക്യരാഷ്ട്രസഭ പ്രതിനിധി കോഫി അന്നന്‍ സിറിയയില്‍ എത്തിയതിനു തൊട്ടു പിന്നാലെ സൈന്യവും പ്രക്ഷോഭകാരികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി.

സിറിയയുടെ വടക്കു പടിഞ്ഞാറന്‍ നഗരമായി ഇദ്‌ലിബില്‍ ആണ് ഏറ്റുമുട്ടല്‍ നടന്നത്. 50ല്‍ ഏറെ പേര്‍ ഏറ്റുമുട്ടലില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥനമിക കണക്കുകള്‍ പറയുന്നത്.

പ്രക്ഷോഭം അവാസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കോഫി അന്നന്‍ സിറിയയില്‍ എത്തിയത്. പ്രസിഡന്റ് ബഷര്‍ അല്‍ അസദുമായി രണ്ടു മണിക്കൂരിലേറെ നീണ്ട ചര്‍ച്ച നടത്തിയെങ്കിലും എന്തെങ്കിലും ക്രിയാത്മക തീരുമാനങ്ങള്‍ ചര്‍ച്ചയില്‍ എടുക്കാന്‍ സാധിച്ചിട്ടുണ്ടോ എന്ന് അറിവായിട്ടില്ല.

നേരത്തെ സൈനികമായല്ല പ്രക്ഷോഭത്തെ നിയന്ത്രിക്കേണ്ടതെന്നും, മറിച്ച് രാഷ്ട്രീയപരമായ പരിഹാരമാണ് സിറിയയില്‍ വേണ്ടതെന്നും അഭിപ്രായപ്പെട്ട അന്നന്‍ ഭരണക്ഷിയെയും വിമതരെയും ഒരുമിച്ച് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു.

English summary
Despite Mr. Annan's call for a ceasefire, as a precursor to a political dialogue, there were little signs that violence was winding down anytime soon. On Saturday, opposition groups said Syrian forces, which had recently overrun trouble torn Homs, were now attacking Idlib
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X