പാകിസ്താനിലും കശ്മീരിലും ഭൂചലനം
ശ്രീനഗര്‍: വടക്കന്‍ പാകിസ്താനിലും ജമ്മു കശ്മീരിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ കമ്പനത്തില്‍ ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടില്ല.
തുടര്‍ ചലനങ്ങളുണ്ടാവാനുള്ള സാധ്യത കുറവാണെന്ന് ഇന്ത്യന്‍ കാലാവസ്ഥനിരീക്ഷണം കേന്ദ്രം അറിയിച്ചു. പക്ഷ, പാകിസ്താനില്‍ 3.9 രേഖപ്പെടുത്തിയ തുടര്‍ ചലനം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ഖൈബര്‍-പഖ്തുന്‍ഖ്‌വ പ്രവിശ്യയിലാണ് കമ്പനം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്. പ്രഭവകേന്ദ്രം ഗില്‍ഗിത് ആയിരിക്കുമെന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications