കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റുകാല്‍ ആറ്റുകാല്‍ പൊങ്കാല കേസ് പിന്‍വലിച്ചു

  • By Shabnam Aarif
Google Oneindia Malayalam News

Attukal Ponkala
കോട്ടയം: ആറ്റുകാല്‍ പൊങ്കാല കേസില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ പൊലീസ് സ്വധേയാ എടുത്ത കേസ് പിന്‍വലിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കേസെടുത്തത് പൊലീസിന് പറ്റിയ വീഴ്ചയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കും എന്നു പറഞ്ഞ ഉമ്മന്‍ചാണ്ടി പൊങ്കാല നടത്താന്‍ ഹൈക്കോടതിയുടെ അനുമതിയുണ്ട് എന്നും പറഞ്ഞു.

ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്കില്ല എന്ന് തിരുവനന്തപുരത്ത് ഡിജിപി ജേക്കബ് പുന്നൂസും അറിയിച്ചു. ആര്‍ക്കെതിരെയും കേസെടുക്കില്ല എന്നും, ഇക്കാര്യം കോടതിയെ അറിയിക്കും എന്നും ഡിജിപി പറഞ്ഞു.

പൊതു നിരത്തില്‍ യോഗം ചേരുന്നത് തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പൊങ്കാലയിട്ട കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

സംഭവം വിവാദമാവാന്‍ നിമിഷങ്ങളെ എടുത്തുള്ളൂ. സര്‍ക്കാര്‍ അറിയാതെയാണ് പൊലീസ് കേസെടുത്തത് എന്നായിരുന്ന മുഖ്യമന്ത്രി ഇക്കാര്യത്തെ കുറിച്ച് ആദ്യം പ്രതികരിച്ചത്.

ഇതിനിടയില്‍ കേസെടുത്തതിന് രണ്ട് എസ്‌ഐമാരെയും, ഡിസിപി വിസി മോഹനനെയും സസ്‌പെന്‍ഡ് ചെയ്തു.

English summary
The controversial Attukal Ponkala case is withdrawn. This is informed by the Chief Minister Oommen Chandy here at Kottayam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X