Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ്റുകാല്‍ പൊങ്കാലയിട്ട സ്ത്രീകള്‍ക്കെതിരെ കേസ്

Attukaal Pongala
തിരുവനന്തപുരം: മാര്‍ച്ച് ഏഴിന് നടന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തില്‍ പങ്കെടുത്ത ആയിരത്തോളം സ്ത്രീകള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. പൊതുനിരത്തില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും മാര്‍ഗ തടസമുണ്ടാക്കുകയും ചെയ്തു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

കണ്ടാലറിയാവുന്ന ആയിരത്തോളം സ്ത്രീകള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് ഇതു സംബന്ധിച്ച് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ആറ്റുകാല്‍ പൊങ്കാല സുഗമമായി നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍പ് അറിയിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് പൊങ്കാലയിട്ടവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ പ്രതിപ്പട്ടികയില്‍ ആയിരക്കണക്കിന് സ്ത്രീകളുള്ളതിനാല്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. പാതയോര പൊതുയോഗം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+