ജഗതിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി

ആരോഗ്യനില തൃപ്തികരമാണ്. ശരീരം മരുന്നുകളോടു പൂര്‍ണ തോതില്‍ പ്രതികരിക്കുന്നു. രക്ത സമ്മര്‍ദത്തിന്റെ നിലയും തൃപ്തികരം. വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ അല്‍പ്പം തകരാര്‍ സംഭവിച്ചെങ്കിലും ഇത്തരം ഘട്ടങ്ങളില്‍ ഇതു സ്വഭാവികമാണ്. അടുത്ത 24 മണിക്കൂര്‍ കൂടി ജഗതി വെന്റിലേറ്ററില്‍ തുടരും. എന്നാല്‍ ശ്വാസകോശത്തിന്റെ പരുക്കു ഭേദമായാല്‍ മാത്രമാണു വെന്റിലേറ്ററില്‍ നിന്നു മാറ്റാന്‍ കഴിയുക.
ജഗതിക്ക് ഉദരസംബന്ധമായ ശസ്ത്രക്രിയകള്‍ ചെയ്തുകഴിഞ്ഞു. ഇനി കാല്‍, കൈ എന്നിവയുടെ ശസ്ത്രക്രിയ ബാക്കിയുണ്ട്. തുടയെല്ലിന് രണ്ട് ഒടിവുണ്ട്. കൈക്കും ഒടിവുണ്ട്. കണ്ണിന്റെ ഒരു കൃഷ്ണമണിയ്ക്കും പരിക്കുറ്റണ്ട്. ഇത് പരിശോധിച്ചു വരികയാണ്. ആരോഗ്യസ്ഥിതിയുടെ പുരോഗതിക്കനുസരിച്ചേ ഈ ശസ്ത്രക്രിയകള്‍ ചെയ്യാനാവൂ.
ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലായാല്‍ കൈകാലുകളുടെ പൊട്ടലുകള്‍ പരിഹരിക്കാന്‍ ശസ്ത്രക്രിയ നടത്തും. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കുമെന്നു കരുതുന്നതായും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.
ജഗതിക്കൊപ്പം അപകടത്തില്‍ പരുക്കേറ്റ െ്രെഡവര്‍ അനില്‍ കുമാറിന്റെ ആരോഗ്യനിലയും തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications