ലേക്ക് ഷോറില്‍ വീണ്ടും നഴ്‌സ് സമരം

സമരത്തില്‍ പങ്കെടുത്തെന്ന കാരണത്താല്‍ ട്രെയിനി നേഴ്‌സുമാരെ പിരിച്ചുവിട്ടെന്നും സമരക്കാര്‍ ആരോപിച്ചു. എന്നാല്‍ ബോണ്ട് സമ്പ്രദായം അവസാനിപ്പിച്ചതോടെ കാലാവധി കഴിഞ്ഞതിനാലാണ് ഇവരെ പറഞ്ഞയച്ചതെന്ന് മാനേജ്‌മെന്റ് പ്രതികരിച്ചു. അനാവശ്യമായ ഈ സമരത്തിനെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്നും ലേക്‌ഷോര്‍ മാനേജ്‌മെന്റ് അറിയിച്ചു.
അതിനിടെ സമര നോട്ടീസ് നല്‍കിയതിന്റെ പേരില്‍ പിരിച്ചുവിട്ട രണ്ടു നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നും ശമ്പളം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ തിങ്കളാഴ്ച നഴ്‌സുമാര്‍ സൂചനാ പണിമുടക്ക് നടത്തും. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications