മലയാള സിനിമകള്‍ യൂട്യൂബില്‍; 3 പേര്‍ പിടിയില്‍
ബാംഗ്ലൂര്‍: പുതിയ മലയാളം സിനിമകള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ ആന്റി പൈറസി സെല്‍ ബാംഗ്ലൂരില്‍ നിന്ന് പിടികൂടി.
ബീമാപള്ളിയില്‍ നിന്നും പുതിയ സിനിമകളുടെ വ്യാജ സിഡികള്‍ പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്. പുതിയ സിനിമകളുടെ പ്രത്യേക പ്രദര്‍ശനം നടത്തിയാണ് ഇവര്‍ റെക്കോര്‍ഡ് ചെയ്തിരുന്നതെന്നും ഇവ പിന്നീട് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു.
ഇതിനകം അമ്പതിലേറെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ഇവര്‍ യൂട്യുബില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications