ആലുവ: സിന്ധു ജോയിയെ കുറിച്ച് വിഎസ് നടത്തിയ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ വിഎസിന് പിന്തുണയുമായി പിണറായി രംഗത്ത്. വിഎസിന്റെ പ്രസ്താവന വളച്ചൊടിച്ചതാണ് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്.
സിന്ധു ജോയി വിഷയത്തില്‍ വിഎസ് അച്യുതാനന്ദന്‍ മാപ്പു പറയേണ്ട കാര്യമില്ല എന്നും പിണറായി വിജയന്‍ പറഞ്ഞു.
സിപിഎമ്മില്‍ ഉണ്ടായിരുന്നപ്പോള്‍ ഓടിനടന്ന് പ്രവര്‍ത്തിച്ച പെണ്‍കുട്ടിയാണ് സിന്ധു ജോയി. ഇപ്പോള്‍ വെറുതെയിരിക്കുന്നതിനെ കുറിച്ചാണ് വിഎസ് പറഞ്ഞത്. വിഎസ് ഉപയോഗിച്ചത് നാട്ടുഭാഷയാണ് എന്നും പിണറായി പറഞ്ഞു.
വിഎസിനെതിരെ കരിങ്കൊടി കാട്ടാനുള്ള ശ്രമത്തെയും പിണറായി വിമര്‍ശിച്ചു.
CPM state secretary Pinarayi Vijayan supported Opposition Leader VS Achudanandan's controversial statement about Sindu Joy. There is no need for apologizing from VS's part, he added