കൊച്ചി: രാജി വച്ച നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജിന്റെ മരുമകന് യുഡിഎഫ് ജോലി വാങ്ങി നല്‍കിയെന്ന് തോമസ് ഐസക് ആരോപിച്ചു.
കൊച്ചി കോര്‍പ്പറേഷനിലാണ് ശെല്‍വരാജിന്റെ മരുമകന് ജോലി നല്‍കിയിട്ടുള്ളത്. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് മൂന്നാഴ്ച മുന്‍പ് ഇതിന് വേണ്ട നടപടികളെടുത്തത്.
രാജിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് യുഡിഎഫ് നേതൃത്വം തന്നെയാണെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. പിറവത്ത് തോല്‍ക്കുമോയെന്ന് ഭയന്ന് യുഡിഎഫ് നേതൃത്വം നടത്തിയ കുതിരക്കച്ചവടത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്നും തോമസ് ഐസക് പറഞ്ഞു.
The CPI(M), shocked by the resignation of its MLA R. Selvaraj, is rallying the Left forces in Piravom as the campaign for the March 17 bypoll entered the last week. The party has deputed its secretariat members and former ministers M.A. Baby and Thomas Isaac to interact with the party workers in the forefront of the campaign so that their morale did not sag.,