വിഎസിനെ കരിങ്കൊടി കാട്ടാന്‍ ശ്രമം

ആലുവ ഗസ്റ്റ് ഹൗസിന് മുന്നിലായിരുന്നു സംഭവം. കരിങ്കൊടി കാണിയ്ക്കാന്‍ ശ്രമിച്ച മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
പലവട്ടം ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന അഭിസാരികയോടെന്ന പോലെയാണ് കോണ്‍ഗ്രസ് സിന്ധു ജോയിയോട് പെരുമാറിയതെന്നായിരുന്നു വിഎസിന്റെ പരാമര്‍ശം.
ഇത് വിവാദമായതിനെ തുടര്‍ന്ന് തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നുവെന്ന് വിഎസ് പറഞ്ഞു. സിന്ധുവിനെ കോണ്‍ഗ്രസ് കറിവേപ്പില പോലെ ഉപയോഗിച്ചു തള്ളിയെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും വിഎസ് തിരുത്തി.












Click it and Unblock the Notifications