കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് മാപ്പു പറയണം: ഉമ്മന്‍ ചാണ്ടി

  • By Ajith Babu
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: സിന്ധു ജോയിയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ അഭിസാരിക പരാമര്‍ശത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിക്കണമന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. വി.എസിന്റെ പ്രസ്താവന അപമാനകരമാണെന്നും അദ്ദേഹം മാപ്പു പറയണമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ആദ്യമായല്ല വിഎസ് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത്. അതുകൊണ്ട് തന്നെ വി.എസിന്റെ തിരുത്ത് ആരും സ്വീകരിക്കുമെന്ന് കരുതുന്നില്ല. സിന്ധു ജോയിക്കെതിരായ വി.എസിന്റെ പരാമര്‍ശത്തെ കുറിച്ച് പരാതി ലഭിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ആര്‍.ശെല്‍വരാജിന്റെ രാജിക്ക് പിന്നില്‍ യുഡിഎഫാണെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ശെല്‍വരാജ് ഒഴികെയുള്ള എല്ലാ എംഎല്‍എമാരെയും പ്രതിനിധികളാക്കിയത് യുഡിഎഫ് പറഞ്ഞിട്ടല്ല.

ശെല്‍വരാജിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് തയാറാക്കിയതെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോപണമുന്നയിച്ച ദേശാഭിമാനിയെ തന്നെ ചുമതലപ്പെടുത്തുകയാണ്. ശെല്‍വരാജിന്റെ രാജിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം മുഴുവന്‍ മുഖ്യന്ത്രിയുടെയും യു.ഡി.എഫിന്റെയും തലയില്‍ കെട്ടിവയ്ക്കുന്നതിനാണ് പിണറായിയും വി.എസും ശ്രമിക്കുന്നത്. ശെല്‍വരാജ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനൂപ് ജേക്കബിനെതിരെ എല്‍.ഡി.എഫ് ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണത്തിന് നിയമപരമായി യാതൊരു അടിസ്ഥാനവുമില്ല. ഇടതുമുന്നണി പ്രചാരണരംഗത്ത് എന്തും ചെയ്യുമെന്നതിന് തെളിവാണ് അനൂപ് ജേക്കബിനെതിരായ കേസ് മറച്ചുവെച്ചുവെന്ന ആരോപണം. തിരഞ്ഞെടുപ്പ് സമയത്ത് ആശയക്കുഴപ്പം ഉണ്ടാക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഇതിന് പിന്നില്‍. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ അനൂപ് ഒരു വിവരവും മറച്ചു വച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X