ചികിത്സ കഴിഞ്ഞ് ഷാവേസ് മടങ്ങുന്നു

ഹവാനയില്‍ നിന്നുള്ള ഒരു ടെലിവിഷന്‍ ചാനലിലാണ് ഷാവേസ് താന്‍ സുഖം പ്രാപിക്കുന്നുവെന്നും തിരിച്ചു പോകാനൊരുങ്ങു എന്നും ഉള്ള കാര്യം അറിയിച്ചത്. റേഡിയേഷന്‍ ചികിത്സ തുടരും എന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 26ന് നടത്തിയ ശസ്ത്രക്രിയയില്‍ 2 സെന്റീമീറ്ററോളം വലിപ്പമുള്ള ട്യൂമര്‍ എടുത്തു കളഞ്ഞതായി പറഞ്ഞ ഷാവേസ് എന്നാല്‍ എന്തു തരം അര്‍ബുദമാണ് തന്നെ ബാധിച്ചിരിക്കുന്നത് എന്നോ, ശരീരത്തിന്റെ ഏതു ഭാഗത്താണ് എന്നോ പറഞ്ഞില്ല.
വെനസ്വേലയുടെ പതാകയിലെ നിറങ്ങളായ മഞ്ഞ, നീല, ചുവപ്പ് നിറങ്ങള്‍ ചേര്‍ന്ന ഒരു ട്രാക്ക് സ്യൂട്ടില്‍ പ്രത്യക്ഷപ്പെട്ട ഷാവേസ് ആരോഗ്യവാനും ഊര്‍ജ്ജസ്വലനും ആയി കാണപ്പെട്ടു.












Click it and Unblock the Notifications