കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുഹയില്‍ 167 പേരുടെ അസ്ഥികൂടങ്ങള്‍

  • By Nisha Bose
Google Oneindia Malayalam News

മെക്‌സികോ സിറ്റി: മെക്‌സിക്കന്‍ അധികൃതര്‍ ഗുഹയില്‍ നിന്ന് 167 പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്. ചിയാപാസ് സ്റ്റേറ്റ് പ്രോസിക്രൂട്ടേഴ്‌സ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. അസ്ഥികൂടങ്ങള്‍ക്ക് ഏതാണ്ട് 50 വര്‍ഷത്തെ പഴക്കമുണ്ടൈന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

മധ്യ അമേരിക്കയില്‍ നിന്ന് വടക്കന്‍ മേഖലയിലേയ്ക്ക് കുടിയേറ്റക്കാര്‍ സഞ്ചരിക്കാന്‍ തിരഞ്ഞെടുത്തിരുന്ന പാതയാണിത്. കൂട്ടിയിട്ട നിലയിലാണ് അസ്ഥികൂടങ്ങള്‍ കാണപ്പെട്ടത്. എന്നാല്‍ പ്രദേശത്ത് എന്തെങ്കിലും തരത്തിലുള്ള ആക്രമണം നടന്നതായി സൂചനയില്ലെന്ന് അധികൃതര്‍ അറിയിച്ചു. അസ്ഥികൂടങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ തെക്കന്‍ മെക്‌സിക്കോയില്‍ നിന്ന് കുടിയേറ്റക്കാരുടെ കൂട്ട ശവക്കല്ലറകള്‍ കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് മാഫിയയാണ് ഇവരെ കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു

English summary
Mexican authorities have found the remains of 167 people in a southern Mexican cave, and forensic experts believe the remains are at least 50 years old, according to a statement from Chiapas state prosecutors.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X