കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിനെതിരേ ഇറാന്റെ കോണ്‍ക്രീറ്റ്‌

Google Oneindia Malayalam News

Smart Concrete
തെഹ്‌റാന്‍: രാജ്യത്തെ ആണവകേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയാല്‍ പ്രതിരോധിക്കുന്നതിനുവേണ്ടി ഇറാന്‍ സ്മാര്‍ട്ട് കോണ്‍ക്രീറ്റ് ഉപയോഗിച്ച് ആവരണങ്ങള്‍ നിര്‍മ്മിക്കുന്നു.

ലോകത്തെ ഏറ്റവും ഉറപ്പുള്ള വസ്തുക്കളിലൊന്നായി പരിഗണിക്കുന്ന അള്‍ട്രാ ഹൈ പെര്‍ഫോര്‍മന്‍സ് കോണ്‍ക്രീറ്റ്(യുഎച്ച്പിസി) ഉണ്ടാക്കുന്ന കാര്യത്തില്‍ ഇറാന്‍ എന്‍ജിനീയര്‍മാര്‍ക്ക് പ്രത്യേക കഴിവുതന്നെയുണ്ടെന്ന് അഗ്രവേറ്റ് റിസര്‍ച്ച് എന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

മിസൈല്‍ ആക്രമണത്തിനു പുറമെ ഭൂചലനം പോലുള്ള നാശനഷ്ടങ്ങളിലും സംരക്ഷണകവചമാകാന്‍ സ്മാര്‍ട്ട് കോണ്‍ക്രീറ്റിനു കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സാധാരണ കോണ്‍ക്രീറ്റിനൊപ്പം സിലിക്ക പൊടിയും പ്രത്യേകതരം ഫൈബറുകളും ചേര്‍ത്താണ് സ്മാര്‍ട്ട് കോണ്‍ക്രീറ്റ് തയ്യാറാക്കുന്നത്. ഇത്തരം മിക്‌സുകള്‍ ഉപയോഗിച്ചാണ് ഇറാനില്‍ പാലങ്ങളും അണക്കെട്ടുകളും ടണലുകളും ഉണ്ടാക്കുന്നത്.

English summary
As tension escalates between the US and Iran, American officials are increasingly concerned that the use of “smart concrete” may render Iranian nuclear sites impervious to US bunker-buster bombs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X