മദ്യലഹരിയില്‍ 12കാരനെ വെടിവച്ചു കൊന്നു
ദില്ലി: മദ്യലഹരിയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പന്ത്രണ്ടുകാരനെ വെടിവച്ചു കൊന്നു. വടക്കു പടിഞ്ഞാറന്‍ ദില്ലിയില്‍ ധാക്ക ഗ്രാമത്തിലാണു സംഭവം.
വിവാഹച്ചടങ്ങിനിടെയാണു എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ തരുണ്‍ ചൗഹാന് വെടിയേറ്റത്. വെടിയുതിര്‍ത്ത ദില്ലി പൊലീസ് ക്രൈംബ്രാഞ്ച് കോണ്‍സ്റ്റബിള്‍ ജയ് ബാബയെ അറസ്റ്റ് ചെയ്തു.
വിവാഹ സത്കാരത്തിനിടെ രണ്ടു യുവാക്കളുമായി വഴക്കുണ്ടായതില്‍ പ്രകോപിതനായാണ് ഇയാള്‍ നിറയൊഴിച്ചത്. മദ്യപിച്ചു ലക്കുകെട്ട ഇയാള്‍ ആദ്യം രണ്ടു റൗണ്ട് ആകാശത്തേക്കു വെടിവച്ചു. പിന്നീടു നിറയൊഴിച്ചതു കുട്ടിയുടെ ശരീരത്തു തറയ്ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
കുട്ടിയുടെ ബന്ധുക്കള്‍ പോലീസുകാരനെ ശരിക്കും കൈകാര്യം ചെയ്തിട്ടാണ് പൊലീസിന് കൈമാറിയത്. അറസ്റ്റിലായ ജയ് ബാബയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications