നടി ഭാവന കോണ്‍ഗ്രസില്‍ ചേരുന്നു
ബാംഗളൂര്‍: പ്രശസ്ത കന്നഡ ചലച്ചിത്രതാരങ്ങളായ ഭാവനയും ആദി ലോകേഷും കോണ്‍ഗ്രസില്‍ ചേരുന്നു. ചൊവ്വാഴ്ച ചിക്ക്മംഗളൂരിലെ കൊപ്പയില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ്‌നേതാവും കേന്ദ്ര വിദേശകാര്യമന്ത്രിയുമായ എസ്എംകൃഷ്ണയുടെ സാന്നിധ്യത്തിലാണ് ഇരുവരും കോണ്‍ഗ്രസില്‍ അംഗങ്ങളാവുക.
ഉഡുപ്പി-ചിക്ക്മംഗളൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പു മുന്‍നിര്‍ത്തിയാണ് താരങ്ങളുടെ ഈ തീരുമാനം. ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ താരങ്ങള്‍ കൂട്ടത്തോടെ വിവിധ പാര്‍ട്ടികളിലേക്കു ചേക്കേറുന്ന പ്രവണത തുടരുകയാണ്.
കന്നഡനടി രക്ഷിത അടുത്തിടെ ബിഎസ്ആര്‍ പാര്‍ട്ടിയിലും മാളവിക, പൂജാഗാന്ധി എന്നീ നടിമാര്‍ ജെഡിഎസിലും അംഗത്വമെടുത്തിരുന്നു.












Click it and Unblock the Notifications