കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ഞെട്ടി, റാവത്ത് രാജി വെച്ചു

  • By Shabnam Aarif
Google Oneindia Malayalam News

Harish Ravath
ഡെറാഡൂണ്‍: കേന്ദ്ര തൊഴില്‍ സഹമന്ത്രി ഹരീഷ് റാവത്ത് രാജിവെച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്തി സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

പ്രധാനമന്ത്രിക്കും, സോണിയ ഗാന്ധിക്കും രാജിക്കത്ത് അയച്ചു കൊടുത്തിട്ടുണ്ട്. ഉത്തരാഖണ്ഡിലെ 17 എംഎല്‍എമാര്‍ ഹരീഷ് റാവത്തിനൊപ്പം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹരീഷ് പുതിയ പാര്‍ട്ട് രൂപീകരിക്കും എന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ലോക്‌സഭാംഗമായ വിജയ് ബഹുഗുണയെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, എഐസിസി ജനറല്‍ സെക്രട്ടറി ബീരേന്ദര്‍ സിങ്, അഹമദ് പട്ടേല്‍ എന്നിവരെല്ലാം കൂടിയാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.

മുഖ്യമന്ത്രി സ്ഥാനമോഹികളുടെ എണ്ണം പെരുകിയതോടെ നേരത്തെ പാര്‍ട്ടി എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കാന്‍ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു.

English summary
Harish Ravath threatened Congress leaders that he will resign. It is a protest bcause he was not selected to the position of Chief Minister of Uttarakhand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X