ജഡ്ജിയെ ചെരുപ്പെറിഞ്ഞ സ്ത്രീ പിടിയില്‍
മുംബൈ: സുപ്രീം കോടതി ജഡ്ജിമാര്‍ക്കു നേരെ ചെരുപ്പെറിഞ്ഞ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മൂന്ന് സ്ത്രീകളില്‍ ഒരാള്‍ പൊലീസിന്റെ പിടിയിലായി.
പാര്‍വതി മുരളി എന്ന സ്ത്രീയെയാണ് ദില്ലി വിമാനത്താവളത്തില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്രാങ്ക് ഫര്‍ട്ടില്‍ നിന്ന് തിങ്കളാഴ്ച ഇവര്‍ മടങ്ങിയെത്തിയ ഉടനെയായിരുന്നു അറസ്റ്റ്.
2009 മാര്‍ച്ച് 20നായിരുന്നു സുപ്രീം കോടതി ജഡ്ജിമാരായ അര്‍ജിത്ത്, എകെ ഗാംഗുലി എന്നിവര്‍ക്കു നേരെ പാര്‍വതി ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ ചെരിപ്പെറിഞ്ഞത്. ബോസ് സ്‌കൂള്‍ ഓഫ് മ്യൂസികുമായി ബന്ധപ്പെട്ട ഒരു കേസിന്റെ വിചാരണയ്ക്കിടെയായിരുന്നു ചെരിപ്പേറ്.
കേസില്‍ മൂന്ന് പേര്‍ക്കും മൂന്ന് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചുവെങ്കിലും പാര്‍വതി ശിക്ഷയില്‍ നിന്ന് രക്ഷപെടാനായി രാജ്യം വിടുകയായിരുന്നു.












Click it and Unblock the Notifications