കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്കു നിയന്ത്രിക്കണം:വിഎസിന് ആന്റണിയുടെ ഉപദേശം

  • By Shabnam Aarif
Google Oneindia Malayalam News

AK Antony
പിറവം: വാക്കുകള്‍ നിയന്ത്രിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്‍ണിയുടെ ഉപദേശം. സിന്ധു ജോയിക്കെതിരെയുള്ള വിഎസ്സിന്റെ പരാമര്‍ശത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ആന്റണി.

വിഎസ്സിനെ പോലുള്ള മുതിര്‍ന്ന നേതാക്കന്‍മാരില്‍ നിന്നും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉ ണ്ടാക്കാന്‍ പാടില്ല. വിഎസ്സിന്റെ പരാമര്‍ശത്തില്‍ താന്‍ അതീവ ദുഖിതനാണ്. ആന്റണി പിറവത്തെ മുളന്തുരുത്തിയില്‍ യുഡിഎഫ് പൊതുയോഗത്തില്‍ പറഞ്ഞു.

ഇത്തവണ പിറവത്ത് വോട്ട് ചോരില്ല എന്നും ആന്റണി പറഞ്ഞു. ടിഎം ജേക്കബ് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും എന്ന് പ്രത്യാശ പ്രകടിപ്പിച്ച ആന്റണി, ടിഎം ജേക്കബിന്റെ മകനാണ് എന്നതാണ് അനൂപ് ജേക്കബിന്റെ ഏറ്റവും വലിയ ബാങ്ക് ബാലന്‍സ് എന്നും അഭിപ്രായപ്പെട്ടു.

English summary
Central Defence Minister AK Antony opined that Kerala Opposition Leader VS Achudanandan should control his world. He was expressing his view on VS' comment on Sindhu Joy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X