സിപിഐ നേതാവ് പൊങ്കാലയിട്ടത് വിവാദമാവുന്നു
തിരുവനന്തപുരം: സിപിഐ വനിതാ നേതാവ് ആറ്റുകാല്‍ പൊങ്കാലയിട്ടത് വിവാദമാവുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും മഹിളാസംഘം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുമായ ഇന്ദിരാ രവീന്ദ്രനാണ് ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്തത്.
മതാചാരങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന വനിതാ നേതാവ് പൊങ്കാലയിട്ടത് പാര്‍ട്ടി നേതൃത്വത്തെ അമ്പരപ്പിച്ചു. വനിതാ നേതാവിന്റെ പൊങ്കാലയിടല്‍ അണികളേയും പാര്‍ട്ടി നേതൃത്വത്തേയും വെട്ടിലാക്കിയിരിക്കുകയാണ്.
അതേസമയം വനിതാനേതാവ് പൊങ്കാലയിടുന്ന ദൃശ്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സികെ ചന്ദ്രപ്പന്റെ കയ്യില്‍ എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. മതാചാരങ്ങള്‍ക്കെതിരെ എന്നും ശക്തമായ നിലപാടെടുത്തിട്ടുള്ള പാര്‍ട്ടിയ്ക്ക് വനിതാ നേതാവിന്റെ പൊങ്കാലയിടല്‍ തലവേദനയാകുമെന്നുറപ്പാണ്












Click it and Unblock the Notifications