തിരുവനന്തപുരം: രാജിവെച്ച നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ ശെല്‍വരാജിനെ ഭരണപക്ഷ ചീഫ് വിപ്പ് പിസി ജോര്‍ജ് ഫോണ്‍ വിളിച്ചതിന് തെളിവുകള്‍ പുറത്തുവന്നു. മാര്‍ച്ച് ആറിന് ശെല്‍വരാജിന്റെ പിഎ രഘുനാഥിനെ പിസി ജോര്‍ജ് രണ്ട് തവണ വിളിച്ചതായിട്ടാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഇന്ത്യാവിഷനാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.
മാര്‍ച്ച് നാലാം തീയ്യതി ശെല്‍വരാജ് രണ്ടു തവണ പിസി ജോര്‍ജിനെയും വിളിച്ചതായി ഫോണ്‍ രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. മാര്‍ച്ച് ഒന്‍പതിനായിരുന്നു ശെല്‍വരാജ് എംഎല്‍എ സ്ഥാനം രാജിവെച്ചത്.
ശെല്‍വരാജിന്റെ രാജിയ്ക്ക് പിന്നില്‍ കളിച്ചത് പിസി ജോര്‍ജാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ശെല്‍വരാജുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ജോര്‍ജിന്റെ നിലപാട്. പ്രായാധിക്യം മൂലം വിഎസിന് ബുദ്ധിയ്ക്ക് കുഴപ്പം സംഭവിച്ചിരിക്കുകയാണെന്നും ചീഫ് വിപ്പ് അഭിപ്രായപ്പെട്ടിരുന്നു.
Terming Kerala Congress Leader and Govt Chief Whip P C George as Chief Minister Oommen Chandy’s agent, VS said George was a person who backstabs his own party.,