കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊങ്കാലക്കേസ്: പൊലീസിന്റെ അപേക്ഷ കോടതി തള്ളി

  • By Ajith Babu
Google Oneindia Malayalam News

Attukal Pongala
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയിട്ട ഭക്തജനങ്ങള്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാന്‍ തമ്പാനൂര്‍ പോലീസ് നല്‍കിയ അപേക്ഷ കോടതി തള്ളി. സാങ്കേതിക തടസ്സം കാണിച്ചാണ് അപേക്ഷ തള്ളിയത്.

കേസ് പിന്‍വലിക്കാനുള്ള പോലീസിന്റെ അപേക്ഷ കൂടുതല്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സാങ്കേതി തടസ്സം മാറ്റി തമ്പാനൂര്‍ പോലീസ് വീണ്ടും അപേക്ഷ നല്‍കും. കേസെടുത്ത സംഭവം വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് തിങ്കളാഴ്ച തന്നെ കേസ് മരവിപ്പിച്ചിരുന്നു. തിരുവനന്തപുരം ഡപ്യൂട്ടി കമ്മീഷണര്‍ വി.സി മോഹനനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എന്നാല്‍ ഭക്തജനങ്ങള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫോര്‍ട്ട് പോലീസ് നല്‍കിയ അപേക്ഷ കോടതി സ്വീകരിച്ചു. കണ്ടാലറിയാവുന്ന ആയിരം സ്ത്രീകള്‍ക്കെതിരെ കേസെടുത്ത ഫോര്‍ട്ട് പോലീസിന്റെ റിപ്പോര്‍ട്ടാണ് കോടതി അംഗീകരിച്ചത്.

മാര്‍ച്ച് ഏഴിനു നടന്ന പൊങ്കാലയില്‍ ഗതാഗത തടസ്സമുണ്ടാക്കിയതിന്റെ പേരിലാണ് കണ്ടാലറിയാവുന്ന 11, 000 സ്ത്രീകളെ പ്രതികളാക്കി ഫോര്‍ട്ട്, തമ്പാനൂര്‍ സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തമ്പാനൂര്‍ അരിസ്‌റ്റോ ജംഗ്ഷന്‍ മുതല്‍ ഓവര്‍ബ്രിഡ്ജ് വരെ രാവിലെ 6.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ മാര്‍ഗതടസം സൃഷ്ടിച്ചെന്നായിരുന്നു കേസ്.

ഗതാഗത തടസ്സമുണ്ടാക്കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 283ാം വകുപ്പും ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് 188ാം വകുപ്പും പ്രകാരം കുറ്റം ചുമത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X