ബംഗ്ലാദേശില്‍ ബോട്ടപകടം
ധാക്ക: ബംഗ്ലാദേശിലുണ്ടായ ബോട്ടപകടത്തില്‍ നൂറുകണക്കിനാളുകള്‍ മരിച്ചതായി സംശയം. അപകടസമയത്ത് 200ലേറെ പേര്‍ ബോട്ടിലുണ്ടായിരുന്നു.
ധാക്കയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള മേഘ്‌ന നദിയിലാണ് അപകടമുണ്ടായത്. 35 പേരെ രക്ഷപ്പെടുത്തിയതായി ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ഇതേ സമയം നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന മറ്റൊരു ബോട്ടാണ് 35 പേരെ രക്ഷിച്ചത്. ഇപ്പോഴും 150ലേറെ പേര്‍ വെള്ളത്തിലുണ്ട്- പോലിസ് ചീഫ് ഷഹിദുല്‍ ഇസ്ലാം അറിയിച്ചു.
ഷരിയാത്പൂരില്‍ നിന്നും ധാക്കയിലേക്ക് വരികയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ഇത്തരത്തിലുള്ള അപകടങ്ങള്‍ ബംഗ്ലാദേശില്‍ സാധാരണമാണ്. കഴിഞ്ഞ ഏപ്രിലിലുണ്ടായ അപകടത്തില്‍ 23 പേരും ജൂണില്‍ 12 പേരും കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications