കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎമ്മില്‍ ഇനി പരസ്യവും

Google Oneindia Malayalam News

Atm
ലണ്ടന്‍: എടിഎമ്മില്‍ നിന്നു പണമെടുക്കാന്‍ പോയാല്‍ ഇനി പരസ്യവും കാണേണ്ടി വരും. അമേരിക്കയിലാണ് ഈ പരീക്ഷണം ആദ്യമായി നടപ്പാക്കിയത്. ഇപ്പോള്‍ ആസ്‌ത്രേലിയന്‍ കമ്പനികളും പരസ്യവുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും പ്രതിഷേധം വ്യാപകമാണ്.

കാരണം എടിഎം മെഷിനുകള്‍ക്കു മുന്നില്‍ കൂടുതല്‍ സമയം നില്‍ക്കേണ്ടി വരുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടാണ് ഇവര്‍ ഉയര്‍ത്തികാണിക്കുന്നത്. പരസ്യം കാണുന്നതുകൊണ്ട് മെച്ചമുണ്ടെന്നതാണ് ഏറ്റവും രസകരമായ കാര്യം. കമേഴ്‌സ്യല്‍ പരസ്യം കാണാന്‍ തയ്യാറാണെന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ തുടര്‍ന്നുള്ള ട്രാന്‍സാക്ഷന് താങ്കള്‍ ചാര്‍ജ്ജ് നല്‍കേണ്ടതില്ല.

മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നവരില്‍ നിന്നും ആസ്‌ത്രേലിയന്‍ ബാങ്കുകള്‍ ട്രാന്‍സാക്ഷന് ഒരു ഡോളര്‍ വീതം ഈടാക്കുന്നുണ്ട്. അമേരിക്കന്‍ കമ്പനിയാണ് ഈ എടിഎം ആശയവുമായി ലോകം ചുറ്റുന്നത്.

English summary
It may now take more time for people to get money out of an ATM. Cash machines may now play advertisements before you get your banknotes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X