ബാംഗ്ലൂരില്‍ വാഹനാപകടം, അഞ്ചു മലയാളികള്‍ മരിച്ചു
ബാംഗ്ലൂര്‍: കര്‍ണാടകയിലെ ഹൊസൂരിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. കോഴിക്കോട് വേങ്ങേരി സ്വദേശികളാണ്. ഉമാദേവി, മകള്‍ ദിവ്യ, ആരതി ചന്ദ്ര, രാജേഷ്, അഘ്‌ന എന്നിവരാണ് മരിച്ചത്.
ഒരേ കുടുംബത്തിലെ അംഗങ്ങളായ ഇവര്‍ ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്കുള്ള യാത്രയിലായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹൊസൂരിലെ കുലാകിരി പ്രദേശത്തുവെച്ചാണ് അപകടമുണ്ടായത്.
നാലുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. പരിക്കേറ്റ ഒരാള്‍ ഹൊസൂര്‍ ഗവര്‍ണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയലിരിക്കെയാണ് മരിച്ചത്. കുലാകിരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications