ദില്ലി: റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി രാജിയ്‌ക്കൊരുങ്ങിയെന്ന് റിപ്പോര്‍ട്ട്. ബജറ്റിനെതിരെ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നിലപാടെടുത്തതില്‍ പ്രതിഷേധിച്ചാണിത്.
റെയില്‍വേയില്‍ നിരക്ക് വര്‍ദ്ധന നടപ്പാക്കിയില്ലെങ്കില്‍ റെയില്‍വേയെ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്ന് ദിനേഷ് ത്രിവേദി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തീവണ്ടി യാത്രാക്കൂലി വര്‍ദ്ധിപ്പിച്ചതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തു വന്നിരുന്നു. നിരക്ക് വര്‍ധന പിന്‍വലിയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. എട്ടു വര്‍ഷത്തിന് ശേഷമുണ്ടായ നിരക്ക് വര്‍ദ്ധനയ്‌ക്കെതിരെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം രംഗത്തു വന്നു കഴിഞ്ഞു.
After Railways Minister Dinesh Trivedi announced a nominal hike in train ticket fares today - the first in nine years - his party chief Mamata Banerjee has told him to either resign or rollback the increased prices. "I have done my duty... now I leave it to God," said the minister at a press conference today.,