Get Updates
Get notified of breaking news, exclusive insights, and must-see stories!

എട്ടുമണിക്കുശേഷം പെണ്ണുങ്ങള്‍ പണിയെടുക്കരുത്

Gurgaon Rape
ഗുഡ്ഗാവ്: എട്ടുമണിക്കുശേഷമുള്ള ജോലിയില്‍ നിന്ന് സ്ത്രീകള്‍ വിട്ടുനില്‍ക്കണമെന്ന് ഗുഡ്ഗാവ് ഭരണകൂടം നിര്‍ദ്ദേശം നല്‍കി. സ്ത്രീകളെ തട്ടികൊണ്ടു പോകലും ബലാത്സംഗവും നിത്യസംഭവമായതോടെയാണ് ഇത്തരമൊരു ഉത്തരവ് ഇറക്കേണ്ടി വന്നത്.

എട്ടുമണിക്കുശേഷം ഒരു സ്ത്രീ ജീവനക്കാരിയും ജോലിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ വാണിജ്യ സ്ഥാപനങ്ങളുടെ നടത്തിപ്പുക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും സ്ഥാപനത്തില്‍ എട്ടുമണിക്കുശേഷം ജീവനക്കാരികള്‍ ജോലി ചെയ്യണമെങ്കില്‍ തൊഴില്‍ വകുപ്പില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കൂടാതെ ഈ സ്ത്രീകളെ വീട്ടിലെത്തിക്കുന്നതിനുള്ള വാഹന സൗകര്യം നല്‍കേണ്ട ബാധ്യതയും സ്ഥാപനത്തിന്റെതായിരിക്കും.

രാത്രിയില്‍ സ്ത്രീകളെ തനിച്ചുകാണുന്ന അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യം. പഞ്ചാബ് ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ട് പ്രകാരമാണ് ഉത്തരവിറക്കിയിട്ടുള്ളത്. അസമയത്ത് സ്ത്രീകളെ വീട്ടിലേക്ക് കൊണ്ടു പോകുന്ന വാഹനത്തിന്റെ നമ്പര്‍, ഡ്രൈവറുടെ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ആവശ്യമെങ്കില്‍ നല്‍കേണ്ട ബാധ്യതയും സ്ഥാപനത്തിന്റെതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+