കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗ്ഗീയതയ്‌ക്കെതിരെ മാട്ടിറച്ചി സമരം

  • By Nisha Bose
Google Oneindia Malayalam News

ഹൈദരാബാദ്: ഹോസ്റ്റല്‍ ഭക്ഷണത്തില്‍ മാട്ടിറച്ചി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒസ്മാനിയ സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കി. തങ്ങളുടെ ഭക്ഷണ ശീലങ്ങളെ ക്യാമ്പസിലുള്ള എബിവിപിക്കാര്‍ പരിഹസിക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു.

ഹോസ്്റ്റലില്‍ മാട്ടിറച്ചി പാകം ചെയ്യാന്‍ ശ്രമിച്ച തങ്ങളെ എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.
ഭക്ഷണത്തിലെ ജാതിവിവേചനത്തിനെതിരെ പ്രതിഷേധിക്കാനായി ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനും ഇവര്‍ തയ്യാറെടുത്തു കഴിഞ്ഞു.

ബിആര്‍ അംബേദ്കറെ പോലെ ജാതിവിവേചനത്തിനെതിരെ പോരാടിയ നേതാക്കളുടെ ജന്മദിനത്തില്‍ മാട്ടിറച്ചി ഉണ്ടാക്കി വിതരണം ചെയ്ത് പ്രതിഷേധിക്കാനാണ് ഇവരുടെ തീരുമാനം.

എന്നാല്‍ ഇതിന് സര്‍വ്വകലാശാല അധികൃതര്‍ അനുവാദം നല്‍കിയിട്ടില്ല. രണ്ടായിരത്തോളം ദളിത് വിദ്യാര്‍ഥികള്‍ ഒസ്മാനിയ ക്യാമ്പസിലുണ്ട്.

English summary
The politics of food is now breaking out on the 'T' struck Osmania University campus. Asserting their food culture, a large bunch of Dalit students have asked the administration to serve beef in their hostel mess.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X