കോട്ടയത്തും നേമത്തും കോച്ച് ടെര്‍മിനലുകള്‍
ദില്ലി: റെയില്‍വേ ബജറ്റ് അവതരണം പുരോഗമിക്കുമ്പോള്‍ കേരളത്തിന് ഇതുവരെ വലിയ പ്രതീക്ഷയ്ക്കുള്ള വകയൊന്നും ലഭിച്ചിട്ടില്ല. കോട്ടയത്ത് പുതിയ കോച്ച് ടെര്‍മിനല്‍ അനുവദിക്കും. നേമത്ത് കോച്ച് ടെര്‍മിനല്‍ തുടങ്ങുന്നതിനായി സര്‍വ്വെ നടത്തും എന്നിവയാണ് ഇതുവരെ കേരളത്തിന് അനുവദിക്കപ്പെട്ടിട്ടുള്ളവ.
പാലക്കാട് കഞ്ചിക്കോട് കോച്ച് നിര്‍മ്മാണ ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കും എന്നും കേരള റെയില്‍വേ സംബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ കോട്ടയത്തേയും നേമത്തേയും കോച്ച് ടെര്‍മിനലുകള്‍ കഴിഞ്ഞ റെയില്‍വേ ബജറ്റിലും പ്രഖ്യാപിക്കപ്പെട്ടവയായിരുന്നു. ഇത്തവണയെങ്കിലും ഈ വാഗ്ദാനം പ്രാവര്‍ത്തികമാകും എന്നു പ്രതീക്ഷിക്കാം.












Click it and Unblock the Notifications