സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും:ത്രിവേദി
ദില്ലി: കേന്ദ്ര റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി തന്റെ കന്നി ബജറ്റ് അവതരണം തുടങ്ങി. റെയില്‍വെയെ കൂടുതല്‍ സുരക്ഷിത മേഖലായാക്കുനതിനെ കുറിച്ചാണ് മന്ത്രി ആദ്യം ബജറ്റ് അവതരണത്തില്‍ പറഞ്ഞിരിക്കുന്നത്.
ഇത്തവണത്തെ റെയില്‍വെ ബജറ്റില്‍ സുരക്ഷയ്ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക എന്നാണ് ത്രിവേദി പറഞ്ഞിരിക്കുന്നത്. നിലവിലെ സുരക്ഷാ സംവിധാനങ്ങള്‍ പര്യാപ്തമല്ല എന്നു അഭിപ്രായപ്പെട്ട മന്ത്രി സ്വതന്ത്ര സുരക്ഷാ അതോറിറ്റി രൂപവത്കരിക്കും എന്നു പറഞ്ഞു.
അറ്റോമിക് എനര്‍ജി കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനായിരുന്ന അനില്‍ കാകോദ്കര്‍ ആയിരിക്കും ഈ സ്വതന്ത്ര സുരക്ഷാ അതോറിറ്റിയുടെ നേതൃസ്ഥാനം. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ നടപ്പിതാക്കും, ത്രിവേദി റെയില്‍വേ ബജറ്റ് അവതരണത്തില്‍ പറഞ്ഞു
റെയില്‍പാളങ്ങളില്‍ നടക്കുന്ന മരണങ്ങള്‍ അനുവദിക്കാവുന്നതല്ല. ഇത്തരം മരണങ്ങള്‍ സംഭവിക്കാതിരിക്കാന്‍ അടുത്ത അഞ്ചു വര്‍ഷത്തിനകം ആളില്ലാ ലെവല്‍ ക്രോസുകള്‍ ഒഴിവാക്കും. ഇവയ്ക്ക് ബദല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കും.












Click it and Unblock the Notifications