കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ ബജറ്റ്: അധികചാര്‍ജ്ജിന് സാധ്യത

Google Oneindia Malayalam News

Railway Budget 2012
ദില്ലി: കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദിയുടെ കന്നി ബജറ്റ് ബുധനാഴ്ച. ഇത്തവണ യാത്രനിരക്കുകള്‍ നേരിട്ട് വര്‍ധിപ്പിക്കുന്നതിനു പകരം സുരക്ഷാസെസ് എന്ന പേരില്‍ അധിക ചാര്‍ജ് ഈടാക്കാനായിരിക്കും ശ്രമിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഇതുവരെ നിരക്കില്‍ വര്‍ധനവുണ്ടായിട്ടില്ല. അതേ സമയം രണ്ടാം ക്ലാസ് ഒഴികെയുള്ള ടിക്കറ്റ് നിരക്കുകളില്‍ ചെറിയ വര്‍ധനവിന് ശ്രമിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു നീക്കത്തിന് മന്ത്രിയെ പ്രേരിപ്പിക്കുന്നത്. ആവശ്യപ്പെട്ടതിന്റെ പകുതി പണം മാത്രം ധനകാര്യമന്ത്രാലയം അനുവദിച്ചതിനാല്‍ നിരവധി പരിമിതികള്‍ക്കു മുന്നില്‍ നിന്നുവേണം ബജറ്റ് തയ്യാറാക്കാന്‍. തീര്‍ച്ചയായും മറ്റു മേഖലകളില്‍ നിന്നും വരുമാനം വര്‍ധിപ്പിക്കാന്‍ പരമാവധി ശ്രമിക്കും.

ചരക്കുകൂലിയില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയില്ല. കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് ചാര്‍ജ് വര്‍ധിപ്പിച്ചുകൊണ്ട് റയില്‍വേ ഉത്തരവിറക്കിയിരുന്നു. ഇന്ധന വിലവര്‍ധന കൊണ്ടുണ്ടാകുന്ന നഷ്ടം നികത്താനും ബജറ്റില്‍ നിര്‍ദ്ദേശങ്ങളുണ്ടാവും.

English summary
Railway Minister Dinesh Trivedi will present his maiden Budget today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X