തീവണ്ടി യാത്രക്കൂലി കൂട്ടി

പാസഞ്ചര്‍ തീവണ്ടികളിലെയും സബര്‍ബന്‍ ട്രെയിനുകളിലെയും യാത്രാക്കൂലി കിലോമീറ്ററിന് രണ്ട് പൈസ കൂടും. അതേസമയം മെയില്‍ ട്രെയിനുകളില്‍ കിലോമീറ്ററിന് മൂന്ന് പൈസയുടെ വര്‍ദ്ധനയുണ്ടാവും.
എസി ചെയര്‍കാര്‍, ത്രീടയര്‍ എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് പത്തു പൈസ കൂടും. എസി ടൂ ടയര്‍ യാത്രയ്ക്കായി 15 പൈസ അധികം നല്‍കേണ്ടി വരും.
എക്‌സ്പ്രസ് തീവണ്ടികളിലെ യാത്രാക്കൂലി കിലോമീറ്ററിന് അഞ്ചുപൈസ വര്‍ദ്ധിപ്പിച്ചപ്പോള്‍ ഫസ്റ്റ് ക്ലാസ് നിരക്കില്‍ കിലോമീറ്ററിന് 30 പൈസയും കൂട്ടിയിട്ടുണ്ട്. പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് മൂന്ന് രൂപയില്‍ നിന്ന് അഞ്ച് രൂപയായി ഉയര്‍ത്തി. എട്ടുവര്‍ഷത്തിന് ശേഷം ആദ്യമായാണ് റെയില്‍വേ യാത്രാക്കൂലി വര്‍ദ്ധിപ്പിച്ചത്.












Click it and Unblock the Notifications