ജഗതിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റും

ബുധനാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നു മാറ്റിയേക്കുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. വെന്റിലേറ്റര്‍ മാറ്റിയാല്‍ മാത്രമേ മറ്റ് പ്രശ്‌നങ്ങളുണ്ടോയെന്ന് വ്യക്തമാകൂ. സെഡേഷന്‍ കുറച്ചുകൊണ്ടുവരികയാണ്. ഇനി ശസ്ത്രക്രിയ ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ചൊവ്വാഴ്ച ജഗതിയുടെ വലതു കൈയിലും വലതു കാലിലുമായി മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.് വെന്റിലേറ്ററില്‍ നിന്നു മാറ്റിയാലും അണുബാധ സാധ്യത കണക്കിലെടുത്ത് ഒരാഴ്ച കൂടി ഐസിയുവില്‍ തന്നെ കിടത്തുമെന്നാണ് അറിയുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കു സമീപമുള്ള പാണമ്പ്രയില്‍, ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ റോഡ് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ശ്വാസകോശത്തിനും വയറിനും ഗുരുതര പരുക്കുകളുമായി ആശുപത്രിയിലെത്തിച്ചയുടനെ ജഗതിയെ അടിയന്തരശസ്ത്രക്രിയ്ക്ക് വിധേയനാക്കിയിരുന്നു.












Click it and Unblock the Notifications