കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം നിരാശയുടെ പാളത്തില്‍

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ ദിനേഷ് ത്രിവേദി കന്നി ബജറ്റവതരണം തുടങ്ങുമ്പോള്‍ കേരളം പ്രതീക്ഷകളുടെ പാളത്തിലൂടെ കുതിച്ചുപായുകയായിരുന്നു.

കേരളത്തില്‍ താന്‍ പോയിരുന്നുവെന്നും മുഖ്യമന്ത്രിയും എംപിമാരുമായും ചര്‍ച്ച നടത്തിയെന്നുമൊക്കെ തുടക്കത്തില്‍ ത്രിവേദി പറഞ്ഞപ്പോള്‍ കേരളത്തിന് കാര്യമായെന്തോ കിട്ടുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ ബജറ്റവതരണം തീര്‍ത്ത് ത്രവേദി ഇരുന്നപ്പോള്‍ പാളം തെറ്റിയ തീവണ്ടിയുടെ അവസ്ഥയിലായി കേരളം.കേരളമെന്ന കൊച്ചുസംസ്ഥാനത്തെ റെയില്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിയ്ക്കാന്‍ പഴയ പ്രഖ്യാപനങ്ങള്‍ പുതുക്കുക്കയെന്നൊരു ജോലി മാത്രമാണ് ത്രിവേദിയ്ക്ക് ചെയ്യാനുണ്ടായിരുന്നത്.

സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതികളായ കോട്ടയം, നേമം കോച്ച് ഫാക്ടറികള്‍ക്കായി സാധ്യത പഠനം നടത്തുമെന്ന പ്രഖ്യാപനം കഴിഞ്ഞ ബജറ്റിലും ഇടംപിടിച്ചിരുന്നു. ഇത്തവണയും യാതൊരു മാറ്റവുമില്ലാതെ ഈ പ്രഖ്യാപനം റെയില്‍ മന്ത്രി ആവര്‍ത്തിച്ചിരിയ്ക്കുകയാണ്.

റെയില്‍ ബജറ്റ്-2012 ഒറ്റനോട്ടത്തില്‍

നാല് കോച്ച് ഫാക്ടറികള്‍ കൂടി സ്ഥാപിക്കുമെന്ന് ബജറ്റില്‍ പറയുന്നുണ്ടെങ്കിലും മുന്‍ ബജറ്റുകളില്‍ ആവര്‍ത്തിച്ച പാലക്കാട് കോച്ച് ഫാക്ടറിയും ചേര്‍ത്തല വാഗണ്‍ ഫാക്ടറിയും മന്ത്രി ഇതില്‍ ഉള്‍പ്പെടുത്തി. ഇതില്‍ ചേര്‍ത്തല, കഞ്ചിക്കോട് എന്നീ സ്ഥലപ്പേരുകള്‍ കഴിഞ്ഞ കുറെ ബജറ്റുകളായി മലയാളികള്‍ പതിവായി കേള്‍ക്കുന്നതാണ്.പാലക്കാട് കോച്ച് ഫാക്ടറിയുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്നും ചേര്‍ത്തല വാഗണ്‍ ഫാക്ടറി സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കുമെന്നുമാണ് ഇത്തവണത്തെ വാഗ്ദാനം.

തിരുവനന്തപുരം കാസര്‍ഗോഡ് അതിവേഗ റെയില്‍വേ പാതയെക്കുറിച്ചും മന്ത്രി ബജറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. കേരളം മുന്‍കയ്യെടുത്ത തുടങ്ങിയ പദ്ധതിയാണിത്.

ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ തീവണ്ടികളില്‍ മൂന്നെണ്ണമാണ് കേരളത്തിന് അനുവദിച്ചിരിയ്ക്കുന്നത്. യശ്വന്ത്പൂര്‍ കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിന്‍(ബംഗ്ലൂര്‍ വഴി) പ്രതിവാര ട്രെയിന്‍, രണ്ടു മെമു എന്നിവയാണ് അനുവദിച്ചത്. പാലക്കാട് കോയന്പത്തൂര്‍ ഈറോഡ് റൂട്ടിലും എറണാകുളംതുശൂര്‍ റൂട്ടിലുമാണിത്. ചില ട്രെയിനുകള്‍ കേരളത്തിലേക്ക് സര്‍വീസ് ദീര്‍ഘിപ്പിച്ചപ്പോള്‍, മറ്റു ചിലവയുടെ സര്‍വീസ് എണ്ണം കൂട്ടി.ഇതില്‍ ബാംഗ്ലൂര്‍-കൊച്ചുവേളി എക്‌സ്പ്രസ് പ്രതിദിനമാക്കിയത് യാത്രക്കാര്‍ക്ക് കാര്യമായ ഗുണം ചെയ്യും.

ഏതാനും പുതിയ പാതകളുടെ സര്‍വേ നടത്തുമെന്നും പ്രഖ്യാപനമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പാതയിരട്ടിപ്പിയ്ക്കല്‍ അനന്തമായി നീളുമ്പോഴാണ് പുതിയ പാതകളുടെ പ്രഖ്യാപനം. കൊല്ലങ്കോട് -തൃശൂര്‍, ബാലരാമപുരം-വിഴിഞ്ഞം തുറമുഖ പാതയ്ക്ക് സര്‍വ്വേ, ചെങ്ങന്നൂര്‍ തിരുവനന്തപുരം ശബരിമല ചെങ്ങന്നൂര്‍, കാഞ്ഞങ്ങാട് പാണത്തുര്‍ പുതിയ പാത. ഒറ്റപ്പാലം അങ്ങാടിപ്പുറം പുതിയ സര്‍വ്വേ, കന്യാകുമാരി-തിരുവനന്തപുരം പാത ഇരട്ടിപ്പിക്കലിന് സര്‍വ്വേ തുടങ്ങിയവയാണ് പുതിയ വാഗ്ദാനങ്ങള്‍.

കേരളത്തിന് ലഭിച്ച വാഗ്ദാനങ്ങള്‍

പാലക്കാട് കോയമ്പത്തൂര്‍ ഈറോഡ് റൂട്ടില്‍ പുതിയ മെമു, എറണാകുളം-തൃശൂര്‍ പുതിയ മെമു, മംഗലാപുരംതിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിന്‍, നാഗര്‍കോവില്‍ വരെ നീട്ടും. പൊള്ളാച്ചി പാലക്കാട് ഗേജ് മാറ്റം ഈ വര്‍ഷം പൂര്‍ത്തിയാക്കും. മുതലമട-പാലക്കാട്, ഇടമണ്‍പുനലൂര്‍ പാതകളുടെ ഗേറ്റ് മാറ്റം അടുത്ത വര്‍ഷം നടപ്പാക്കും.

മംഗലാപുരംപാലക്കാട് ട്രെയിനുകള്‍ കോയമ്പത്തൂര്‍ വരെ നീട്ടും,

കൊല്ലംപരവൂര്‍ മാതൃകാ സ്‌റ്റേഷനായി ഉയര്‍ത്തും. നിസാമുദ്ദീന്‍ കന്യാകുമാരി ആഴ്ചയില്‍ രണ്ടു തവണ സര്‍വീസ് നടത്തും. ചെന്നൈ- ഷൊര്‍ണ്ണൂര്‍ മംഗലാപുരം ട്രെയിന്‍ ആഴ്ചയില്‍ എല്ലാ ദിവസം സര്‍വീസ് നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X