യുവതിയെ കബളിപ്പിച്ച് സ്‌കൂട്ടര്‍ തട്ടിയെടുത്തു
വൈറ്റില: സഹായിക്കാനെത്തിയ യുവാക്കള്‍ യുവതിയെ കബളിപ്പിച്ച് സ്‌കൂട്ടര്‍ തട്ടിയെടുത്തതായി പരാതി. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ വൈറ്റില ജംഗ്ഷന് സമീപത്തായിരുന്നു സംഭവം.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ചേപ്പനം സ്വദേശിനിയായ ഇന്ദുവിന്റെ വാഹനമാണ് തട്ടിയെടുത്തത്. ഇന്ദു സ്‌കൂട്ടറില്‍ വൈറ്റിലക്കു സമീപത്തെത്തിയപ്പോള്‍ ഫോണില്‍ സംസാരിക്കാനായി സ്‌കൂട്ടര്‍ നിര്‍ത്തി. പിന്നീട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സെല്‍ഫ് സ്റ്റാര്‍ട്ടര്‍ പ്രവര്‍ത്തിച്ചില്ല.
ഈ സമയത്ത് രണ്ടു യുവാക്കള്‍ ഇന്ദുവിനെ സഹായിക്കാനെന്ന വ്യാജേന എത്തി. തുടര്‍ന്ന് ഇതിലൊരാള്‍ കിക്കര്‍ ചവിട്ടി സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഒപ്പമുണ്ടായിരുന്ന ആളേയും കയറ്റി സ്‌കൂട്ടറുമായി കടന്നുകളയുകയായിരുന്നു.
യുവതി ബഹളം വച്ച് ആളെ കൂട്ടിയപ്പോഴേയ്ക്കും യുവാക്കള്‍ വാഹനവുമായി കടന്നു കളഞ്ഞിരുന്നു. പിന്നീട് ഹോണ്ട ഡിയോ സ്‌കൂട്ടര്‍ തട്ടിക്കൊണ്ടുപോയതായി യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.












Click it and Unblock the Notifications